About Me

കോടി അർച്ചന മഹായജ്ഞം

പദ്മനാഭന്റെ മണ്ണിൽ കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തു അന്തിയൂർ കല്ലുംമൂട്ടിൽ മഞ്ഞതേച്ചകല്ല് എന്ന പേരിൽ പ്രസിദ്ദമായ കല്ലുംമൂട് ശ്രീ മഹാദേവി ക്ഷേത്രത്തിൽ കേരളത്തിൽ തന്നെ ആദ്യമായി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 8 വരെ ആഘോരാത്രം നടക്കുന്ന കോടി അർച്ചന മഹായജ്ഞം ഈ നൂറ്റാണ്ടിലെ തന്നെ ഒരു മഹത് കർമ്മമാണ്‌. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ സൂര്യമംഗലം സുഗതൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ 1000 ൽ പരം പുരോഹിതന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ബ്രിഹത് കർമത്തിന്റെ ചെയർമാൻ ശ്രീ ഗോകുലം ഗോപാലനും ജനറൽ കൺവീനർ ശ്രീ അതിയന്നൂർ ശ്രീകുമാറുമാണ് രക്ഷാധികാരികളായി ശ്രീ ആൻസലൻ MLA യും ശ്രീ വിൻസെൻറ് MLA യുമുണ്ട് കോടി അർച്ചന മഹായജ്ഞത്തിൽ പങ്കു ചേരൂ... സർവൈശ്വര്യം നേടൂ....

ക്ഷേത്ര ചരിത്രം

നൂറ്റാണ്ടുകൾക്കു മുൻപ് സ്വയംഭൂവായ ഒരു ശില. നിർഭാഗ്യവശാൽ കാലപ്പഴക്കം നിര്ണയിക്കാനോ ഒരു ചരിത്രം പറയാനോ ഇന്നത്തെ തലമുറയ്ക്ക് കഴിയാതെപോയി ഏകദേശം 80 വർഷത്തെ ചരിത്രം മാത്രമേ ഇപ്പോൾ നമ്മുക് അന്വേഷിച്ച അറിയുവാൻ സാധിച്ചുള്ളൂ കിട്ടിയ അറിവിൽ നിന്നും തുടകം ഇപ്രകാരമാണ് പണ്ട് കാലം മുതലുള്ള ഒരു ഇടവഴിയാണ്‌ ഇന്ന് കല്ലുംമൂട് ശ്രീ മഹാദേവി ക്ഷേത്രം കുടികൊള്ളുന്നത് പണ്ടുകാലത് കച്ചവടത്തിനും മറ്റു യാത്ര ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത് കാളവണ്ടികളാണ് പൂവാർ കാഞ്ഞിരംകുളം ഭാഗത്തു നിന്നും തിരുവനന്തപുരത്തും കാട്ടാക്കടയിലും ചന്തയിൽ പോകുവാനുള്ളൊരു മാർഗം ഇതായിരുന്നു ഇരുവശങ്ങളിലും ഇന്ന് കാണുന്നത് പോലെ വീടുകളോ പീടികകളോ അന്നത്തെ കാലത് ഇല്ലായിരുന്നു ആകെയുള്ള ഇടതാവളം ആലുംമൂട് എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം മാത്രമായിരുന്നു ആ സ്ഥലമാണ് ഇന്നത്തെ പ്ലാവിള അവിടെ തണൽമരമായി ഒരു പടുകൂറ്റൻ ആൽമരമുണ്ടായിരുന്നു കാളകൾക്കും അവരെ നയിക്കുന്ന മനുഷ്യർക്കും വിശ്രമിക്കാൻ ഈ സ്ഥലം തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം അസമയങ്ങളിൽ കാളവണ്ടിയുമായി വരുന്ന യാത്രക്കാർക് ഈ സ്ഥലം കടന്നു പോകാൻ പറ്റാതെയായി കാളകൾ മുന്നോട് പോകാൻ വിസ്സമ്മതിക്കുകയും കാളവണ്ടിക്കാർ ചില പ്രേത്യേക രൂപത്തിൽ ദേവിയെ ദർശിക്കുകയും ഉപദേവനായ മാടൻ തമ്പുരാനെ ഉഗ്രരൂപത്തിൽ കണ്ടതായും വണ്ടിക്കാർ വെളിപ്പെടുത്തി അങ്ങനെ വന്നപ്പോൾ അവർ ഈ സ്ഥലം കടന്നുപോകാൻ പറ്റാതായി തീർന്നു പിൽകാലത്തു മാധു മന്ത്രവാദി എന്ന് വിളിപ്പേരുള്ള നാട്ടുവൈദ്യനും മന്ത്രവാദിയുമായ ആളുടെ മകൻ കുട്ടൻ മന്ത്രവാദി സ്വയംഭൂവായ ദേവിയുടെ ശിലയെ മഞ്ഞൾ തേയ്ച് പൂജിച്ചു തുടങ്ങി അങ്ങനെ മഞ്ഞതേയ്ച്ച കല്ല് എന്ന പേരുണ്ടായി പിന്നെ അത് കല്ലുംമൂട് ശ്രീ ദേവി ക്ഷേത്രമായി മാറി അപ്പോൾ മഞ്ഞതേയ്ച്ച കല്ല് ഒരു അപരനാമമായി തീർന്നു ഇത് മുതലുള്ള കാര്യങ്ങൾ മാത്രമാണ് ഇന്നുള്ള തലമുറ കണ്ടുപോന്നത് അങ്ങനെ സർവ്വ മത വിശ്വാസികളും ചേർന്ന് കല്ലുംമൂട് ശ്രീ ദേവി ക്ഷേത്രമെന്ന നാമാഹരണം ചെയ്ത ഒരു ചെറിയ ക്ഷേത്രവും ഉപദേവ പീഠങ്ങളും സ്ഥാപിച്ചു പൂജകൾ നടത്തി പോന്നു മഞ്ഞളും പട്ടുപാവാടയും ആയിരുന്നു ദേവിക്ക് ഇഷ്ടം ദേവിക്കു ചാർത്തിയ മഞ്ഞൾ ആയിരുന്നു ക്ഷേത്രത്തിലെ പ്രധാന പ്രസാദം വിശ്വാസികൾ കാര്യസാധ്യത്തിനു വേണ്ടി ദേവിയെ പ്രാർത്ഥിച്ചു കാര്യസിദ്ധിക്കു ശേഷം പൂജകളിലും ആരാധന ക്രമത്തിലും മാറ്റങ്ങൾ വരുത്തി തുടങ്ങി സാമ്പത്തിക മുന്നേറ്റം വന്നു തുടങ്ങിയപ്പോൾ ചെറിയ രീതിയിലുള്ള ഉത്സവങ്ങൾ തുടങ്ങി കൊട്ടും കുരവയും പൊങ്കാല അർപ്പണവും പൂപ്പടയും ഗുരുസിയുമായിരുന്നു ആദ്യ കാലങ്ങളിലെ ഉത്സവം പിൽകാലത് ദേവി ഭക്തരിലുണ്ടായ പുരോഗതിയിൽ സംപ്ത്രിപ്തരായവർ ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് ഇന്നത്തെ രൂപത്തിലാക്കി ഇന്ന് കാണുന്ന കല്ലുംമൂട് ശ്രീ ദേവി ക്ഷേത്രം ഭക്തരുടെ സന്മനസ്സ് കൊണ്ടും ദേവീകൃപ കൊണ്ടും കോടി അർച്ചന മഹായജ്ഞം ഉൾകൊള്ളുവാനുള്ള മഹാദേവിയായി തീർന്നു

1090 SNDP ശാഖ

ക്ഷേത്ര നടത്തിപ്പ് SNDP നേമം യൂണിയന് കീഴിലുള്ള 1090 നമ്പർ SNDP ശാഖയാണ്. നാട്ടിലെ ജാതി മത ഭേദമന്യേ എല്ലാവർക്കും സ്വീകാര്യമായ നടപടികളാണ് നിലവിലുള്ള SNDP ശാഖ എടുത്ത് വരുന്നത് "മതമേതായാലും മനുഷ്യൻ നന്നായാൽ മതി"

Amenities

നെയ്‌വിളക്ക്
എല്ലാ മലയാള മാസം 1 നു അന്നദാനം
അത്തവിളക്ക്
പുഷ്പാഭിഷേകം
മഞ്ഞൾ അഭിഷേകം
ONLINE POOJA
എല്ലാ ഞായറാ ഴ്ച്ചകളിലും മത പഠന ക്ലാസ്
വിവിധ അർച്ചനകൾ

Services

Poojas Homam Spiritual classes

Send a Message

An email will be sent to the owner

Areas Covered

Trivandrum

Opening Hours

Sunday

-

-

Monday

-

-

Tuesday

-

-

Wednesday

-

-

Thursday

-

-

Friday

-

-

Saturday

-

-